01:23pm 26 July 2026
NEWS
ഡോ. കെ.എം.സി തൂഫാൻ കെയർ പ്ലസിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല നിർവഹിച്ചു

16/07/2026  07:12 PM IST
nila
ഡോ. കെ.എം.സി തൂഫാൻ കെയർ പ്ലസിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി  രമേശ് ചെന്നിത്തല നിർവഹിച്ചു

ചെങ്ങന്നൂർ: ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ലഹരി ചികിത്സാവിഭാഗം നടപ്പിലാക്കിയ ഡോ. കെ.എം.സി തൂഫാൻ കെയർ പ്ലസിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി 
രമേശ് ചെന്നിത്തല നിർവഹിച്ചു. സർക്കാരുമായി ചേർന്ന് കേരളത്തിലാകെ നടപ്പിലാക്കുന്ന തൂഫാൻ കെയർ ബോധവൽക്കരണ പദ്ധതിയായ 'ബ്രിഡ്ജ്' കാമ്പയ്നിനും തുടക്കം കുറിച്ചു. 
സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ എസ്.പി. ശ്രീ. വിഷ്ണു റ്റി. കെ തൂഫാൻ പ്രൊജക്റ്റ് അവതരണം നടത്തി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ,
മാനേജിങ് ഡയറക്റ്റർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ
 ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീവർഗീസ് മാത്യു, സൈക്യാട്രിസ്റ്റ് ഡോ. റൂബൻ ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, വിദ്യാഭാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.